മുന്‍ റഷ്യന്‍ ചാരനെതിരെ ഉപയോഗിച്ചത് ദ്രാവകരൂപത്തിലുള്ള വിഷമെന്ന് അന്വേഷണ സംഘം

Posted on: April 18, 2018 6:05 am | Last updated: April 17, 2018 at 10:54 pm
SHARE

ലണ്ടന്‍: മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയക്കും നേരെ പ്രയോഗിച്ചത് ദ്രാവകരൂപത്തിലുള്ള നിരോധിത വിഷമെന്ന് കണ്ടെത്തല്‍. അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ബി ബി സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മാസം നാലിന് സ്‌ക്രിപാലിനും മകള്‍ യൂലിയക്കും ലണ്ടനില്‍ വെച്ചാണ് വിഷപ്രയോഗമേറ്റിരുന്നത്. രണ്ട് പേരും അപകട നില തരണം ചെയ്തു. വിഷപ്രയോഗത്തിന് പിന്നില്‍ റഷ്യയാണെന്ന് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ആരോപിച്ചിരുന്നു. ഇതിന്റെ പേരില്‍ നിരവധി രാജ്യങ്ങളില്‍ നിന്ന് റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കപ്പെടുകയുമുണ്ടായി.

വളരെ ചെറിയ തോതിലുള്ള ദ്രാവക രൂപത്തിലുള്ള നോവിചോക് വിഷമാണ് ഉപയോഗിച്ചതെന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന സംഘം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here