കോടിയേരിയെ തള്ളി വിഎസ്; ബിജെപിയെ തോല്‍പ്പിക്കാന്‍ മതേതര ശക്തികളുമായി സഖ്യമാകാം

Posted on: April 17, 2018 2:52 pm | Last updated: April 17, 2018 at 7:01 pm
SHARE

തിരുവനന്തപുരം: ബിജെപിയെ തോല്‍പ്പിക്കാന്‍ മതേതര ശക്തികളുമായി സഖ്യമാകാമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍. കോണ്‍ഗ്രസിന്റെ നിലപാടുകളില്‍ മാറ്റം വന്നിട്ടുണ്ട്. വര്‍ഗീയതയെ തോല്‍പ്പിക്കാന്‍ ഇത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് സഖ്യം ആവശ്യമില്ലെന്നും പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസുമായി സഹകരിക്കാനുള്ള ഒരു തീരുമാനവും ഉണ്ടാകില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

കോടിയേരിയുടെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് വിഎസിന്റെ പ്രസ്താവന. നാളെ ആരംഭിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ വേളയില്‍ മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് നേതാക്കള്‍ നിലപാടുകള്‍ വ്യക്തമാക്കിയത്.