ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് സഖ്യം ആവശ്യമില്ലെന്ന് കോടിയേരി

Posted on: April 17, 2018 2:39 pm | Last updated: April 17, 2018 at 9:30 pm

തിരുവനന്തപുരം: ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് സഖ്യം ആവശ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഹൈദരാബാദില്‍ നാളെ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസുമായി സഹകരിക്കാനുള്ള ഒരു തീരുമാനവും ഉണ്ടാകില്ലെന്നും കോടിയേരി പറഞ്ഞു. കോണ്‍ഗ്രസ് സഹകരണത്തെചൊല്ലി നേതൃത്വത്തിലുണ്ടായ ഭിന്നതയില്‍ കേരള ഘടകത്തിന്റെ നിലപാട് നിര്‍ണായകമാകുമെന്നിരിക്കെയാണ് കോടിയേരിയുടെ പ്രസ്താവന.