വീണ്ടും കുരുതി; ഉത്തര്‍പ്രദേശില്‍ ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു

Posted on: April 17, 2018 10:58 am | Last updated: April 17, 2018 at 2:53 pm
SHARE

ലക്‌നോ: കത്വ, ഉന്നാവോ സംഭവങ്ങളില്‍ രാജ്യത്ത് വന്‍ പ്രതിഷേധം അലയടിക്കുന്നതിനിനടെ ഏഴ് വയസ്സുകാരി പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഏട്ട ജില്ലയിലെ കോട്വാലിയിലാണ് സംഭവം. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

വിവാഹ ചടങ്ങിനിടെയാണ് സംഭവം. ചടങ്ങിനിടെ കാണാതായ പെണ്‍കുട്ടിയൈ അര്‍ധനഗ്നയായ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആരോപണ വിധേയനായ സോനു എന്നയാളെയാണ് അറസ്റ്റ് ചെയ്തതെന്ന് എസ്എസ്പി അഖിലേഷ് കുമാര്‍ അറിയിച്ചു. ഇയാള്‍ക്കെതിരെ കൊലപാതകം, ബലാത്സംഗം, പോക്‌സോ നിയമങ്ങള്‍ ചുമത്തി പോലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here