റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ തീപിടിത്തം

Posted on: April 17, 2018 6:13 am | Last updated: April 17, 2018 at 12:19 am
ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഭക്ഷണത്തിനായി കൈ നീട്ടുന്ന അഭയാര്‍ഥികള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കാളിന്ദി കുഞ്ചിലുള്ള റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ തീപ്പിടിത്തം. അമ്പതോളം കുടിലുകള്‍ കത്തിനശിച്ചു. ആര്‍ക്കും പരുക്കേറ്റിട്ടില്ല. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. കഴിഞ്ഞ ശനി പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. അഭയാര്‍ഥികളെ പുറത്താക്കുന്നതിനായി ക്യാമ്പിന് തീവെച്ചതാണെന്നാണ് സന്നദ്ധ സംഘടനകളും മറ്റും ആരോപിക്കുന്നത്.

ക്യാമ്പ് പൂര്‍ണമായി കത്തി നശിച്ചതോടെ ക്യാമ്പില്‍ കഴിയുന്ന 230 പേര്‍ താമസിക്കാനിടമില്ലാതെ കഷ്ടപ്പെടുകയാണ്.