താനും പീഡിപ്പിക്കപ്പെടുകയൊ കൊല്ലപ്പെടുകയോ ചെയ്‌തേക്കാമെന്ന് കത്വ പെണ്‍കുട്ടിയുടെ അഭിഭാഷക

Posted on: April 16, 2018 10:28 am | Last updated: April 16, 2018 at 12:02 pm

ന്യൂഡല്‍ഹി: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കത്വ പെണ്‍കുട്ടിയുടെ അഭിഭാഷക ദീപിക സിംഗ് രജാവത്ത്. താനും പീഡിക്കപ്പെടുകയൊ കൊല്ലപ്പെടുകയൊ ചെയ്യപ്പെട്ടേക്കാം. കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ അവര്‍ അനുവദിച്ചേക്കില്ല. അവര്‍ തന്നെ ഹിന്ദു വിരുദ്ധയെന്ന് മുദ്രകുത്തി . തനിക്കും കുടുംബത്തിനും സുരക്ഷയേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കും. എട്ട് വയസുകാരിക്ക് നീതി കിട്ടാന്‍ പോരാടുമെന്നും ദീപിക പറഞ്ഞു.

അവള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാകരുതെന്ന് ജമ്മു ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബി എസ് സലാതിയ ആവശ്യപ്പെട്ടിരുന്നു. താന്‍ ഹാജരായാല്‍ എങ്ങിനെയാണ് അത് നിര്‍ത്തേണ്ടതെന്ന് തനിക്കറിയാമെന്ന് സലാതിയ ഭീഷണി മുഴക്കിയതായും ദീപിക പറഞ്ഞു.