അങ്കമാലിയില്‍ വെടിക്കെട്ടപകടം: ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

Posted on: April 15, 2018 9:54 pm | Last updated: April 16, 2018 at 10:51 am

കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ പള്ളിപെരുന്നാളിനിടെ വെടിക്കെട്ടപകടം. ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. മുല്ലപ്പറമ്പന്‍ ഷാജുവിന്റെ മകന്‍ സൈമണ്‍ (21) ആണ് മരിച്ചത്.

പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ഇവരെ അങ്കമാലി, ചാലക്കുടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഞായറാഴ്ച വെെകീട്ടോടെയായിരുന്നു ദുരന്തം.