അറബ് ഉച്ചകോടിക്ക് തുടക്കം; മുഖ്യ ചർച്ച ഫലസ്തീൻ പ്രശ്നം

Posted on: April 15, 2018 9:25 pm | Last updated: April 16, 2018 at 11:16 am
SHARE

ദഹ്‌റാന്‍ (ദമ്മാം): അറബ് ഉച്ചകോടിക്ക് ദമ്മാമില്‍ തുടക്കമായി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേരുന്ന ഉച്ചകോടിയില്‍ 22 രാഷ്ട്രങ്ങളില്‍ നിന്നുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. യു.എന്‍ സെക്രട്ടറി ജനറല്‍ അന്‍േറാണിയോ ഗുട്ടറസും ഉച്ചകോടിക്ക് എത്തും. ഫലസ്തീന്‍ പ്രശ്‌നമാണ് ഉച്ചകോടിയുടെ പ്രധാന ചര്‍ച്ചാവിഷയം.

ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ ഉച്ചകോടി ഉദ്ഘാടനം ചെയ്തു. അമേിക്കന്‍ എംബസി ജറൂസലമിലേക്ക് മാറ്റാനുള്ള ട്രംപിന്റെ തീരുമാനത്തെ അദ്ദേഹം അപലപിച്ചു. ഖുദ്‌സ് തലസ്ഥാനമായ ഫലസ്തീന്‍ വേണമെന്നാണ് അറബ് രാഷ്ട്രങ്ങളുടെ ആവശ്യമെന്ന് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് പറഞ്ഞു. അക്കാര്യത്തില്‍ മറ്റൊരാലോചനയും സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദഹ്‌റാനിലെ കിംഗ് അബ്ദുല്‍ അസീസ് കള്‍ച്ചറല്‍ സെന്ററിലാണ് സമ്മേളനം നടക്കുന്നത്. അറബ് മേഖലയിലെ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചയാകും.