പ്രവീണ്‍ തൊഗാഡിയ വിഎച്ച്പി നേതൃത്വത്തില്‍ നിന്ന് പുറത്തേക്ക്

Posted on: April 14, 2018 7:40 pm | Last updated: April 14, 2018 at 7:40 pm

ന്യൂഡല്‍ഹി: വിശ്വഹിന്ദു പരിശത്തിന്റെ രാജ്യാന്തര വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പ്രവീണ്‍ തൊഗാഡിയ പുറതത്തേക്ക്. വിഎച്ച്പി തിരഞ്ഞെടുപ്പില്‍ തൊഗാഡിയ പക്ഷം പരാജയപ്പെട്ടതോടെയാണ് പ്രവീണ്‍ തൊഗാഡിയക്ക് പുറത്തേക്ക് വഴിതുറക്കുന്നത്. തൊഗാഡിയയുടെ അടുപ്പക്കാരനായ രാഘവ് റെഡ്ഢിയെ പരാജയപ്പെട്ടി സദാശിവ് കൊക്‌ജെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കൊക്‌ജേക്ക് രാഘവിന് വോട്ടുകള്‍ ലഭിച്ചപ്പോള്‍ റെഡ്ഢിക്ക് ലഭിച്ചത് വെറും 60 വോട്ടുകളാണ്. 52 വര്‍ഷത്തിനിടെ ഇതാദ്യമായാണ് പ്രസിഡന്റ് പദവിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.

കൊക്‌ജേ പ്രസിഡന്റ് ആകുന്നതോടെ തൊഗാഡിയക്ക് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം നഷ്ടമാകും. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ എതിര്‍ത്തുള്ള നിലപാടുകളാണ് തൊഗാഡിയ പക്ഷത്തിന് വിഎച്ച്പിയില്‍ പിന്തുണ കുറയാന്‍ കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു. ഇതേതുടര്‍ന്ന് മോദിയും ആര്‍എസ്എസ് നേതൃത്വവും ചേര്‍ന്ന് തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതായി തൊഗാഡിയ പരാതിപ്പെട്ടിരുന്നു.