സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം തുടരുന്നു;രോഗികള്‍ ദുരിതത്തില്‍

Posted on: April 14, 2018 9:48 am | Last updated: April 14, 2018 at 10:42 am

തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ഒ പി ബഹിഷ്‌കരണ സമരം രണ്ടാം ദിനവും തുടരുന്നു. സമരം തുടരുന്നത് രോഗികളെ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ദീര്‍ഘിപ്പിച്ച ഒ പി സമയം കുറക്കാതെ സമരത്തില്‍നിന്നും പിന്‍മാറില്ലെന്ന നിലപാടിലാണ് ഡോക്ടര്‍മാര്‍.

വെള്ളിയാഴ്ച മുതലാണ് മെഡിക്കല്‍ കോളജ് ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അനശ്ചിതകാല സമരം തുടങ്ങിയത്. കൂടുതല്‍ ജീവനക്കാരെ നിയമിക്കാതെ ഒ പി സമയം കൂട്ടിയതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. അതേ സമയം സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.