Connect with us

Kerala

തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലര്‍ക്ക് വെട്ടേറ്റു

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി നേതാവിന് വെട്ടേറ്റു. മേലാങ്കോട് കൗണ്‍സിലറും ജില്ലാ സെക്രട്ടറിയുമായ സജിക്കാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘം സജിയെ ആക്രമിക്കുകയായിരുന്നു.

തലക്കും ദേഹത്തും ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ സിപിഎം, എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.

Latest