സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം തുടങ്ങി

Posted on: April 13, 2018 12:44 pm | Last updated: April 13, 2018 at 2:20 pm

തിരുവനന്തപുരം : സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച അനശ്ചിത കാല സമരം തുടങ്ങി. ഇന്നലെ രാത്രി ഏറെ വൈകിയാണ് ഡോക്ടര്‍മാര്‍ സമരപ്രഖ്യാപനം നടത്തിയത്. മെഡിക്കല്‍ കോളജുകള്‍ ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരാണ് സമരം നടത്തുന്നത്. അത്യാഹിത വിഭാഗത്തെ സമരത്തില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഔട്ട് പേഷ്യന്റ് വിഭാഗത്തിലെ സമയം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്.

അതേ സമയം പെട്ടന്ന് പ്രഖ്യാപിച്ച സമരത്തി ല്‍ രോഗികള്‍ ഏറെ വലഞ്ഞു. ദൂരസ്ഥലങ്ങളില്‍നിന്നുപോലും ആശുപത്രിയിലെത്തിയ രോഗികള്‍ സമരമാണെന്നറിഞ്ഞ് നിരാശയോടെ മടങ്ങുകയായിരുന്നു. അധിക ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന പാലക്കാട് കുമരംപുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ.സികെ ജസ്‌നിയെ സസ്‌പെന്റ് ചെയ്തതാണ് ഡോക്ടര്‍മാരെ പെട്ടന്നു സമരത്തിലേക്ക് നയിച്ചത്.