Connect with us

Kerala

ഇര്‍ഫാനേയും രാകേഷിനേയും പുറത്താക്കിയതില്‍ അപ്പീല്‍ നല്‍കുമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍

Published

|

Last Updated

ഗോള്‍ഡ് കോസ്റ്റ്: ഇന്ത്യന്‍ താരങ്ങളായ കെ.ടി ഇര്‍ഫാന്‍, രാകേഷ് ബാബു എന്നിവരെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഒഎ) അറിയിച്ചു. താരങ്ങള്‍ മരുന്ന് ഉപയോഗിച്ചതായി പരിശോധനയില്‍ കണ്ടെത്തിയിട്ടില്ലെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത് യുക്തിരഹിതമാണെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

താമസിക്കുന്ന മുറിയുടെ സമീപത്ത് നിന്ന് സിറിഞ്ച് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ (സി.ജി.എഫ്) നടപടിയെടുത്തത്. ഇരുവടേയും അക്രഡിറ്റേഷനും റദ്ദാക്കിയിരുന്നു. ഇരുവരേയും അടുത്ത വിമാനത്തില്‍ ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനോട് കോമണ്‍വെല്‍ക്ക് ഗെയിംസ് ഫെഡറേഷന്‍ പ്രസിഡന്റ് ലൂയീസ് മാര്‍ട്ടിന്‍ ആവശ്യപ്പെട്ടു. അതേസമയം, താന്‍ മരുന്നടിച്ചിട്ടില്ലെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും കെ ടി ഇര്‍ഫാന്‍ പറഞ്ഞു.

Latest