കരിപ്പൂരില്‍ സ്വര്‍ണക്കടത്തിനിടെ രണ്ട് പേര്‍ പിടിയില്‍

Posted on: April 12, 2018 9:42 am | Last updated: April 12, 2018 at 10:54 am

മലപ്പുറം: കരിപ്പൂരില്‍ വിമാനത്താവളത്തില്‍ 12 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍. ചെരിപ്പിനടിയിലും പൗഡര്‍ ടിന്നിലും ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിക്കവേയാണ് ഇവര്‍ പിടിയിലായത്.