ശ്രീജിത്തിന്റെ മരണം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല

Posted on: April 12, 2018 9:37 am | Last updated: April 12, 2018 at 12:09 pm

തിരുവനന്തപുരം: വാരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്തെന്ന യുവാവ് മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിറ്റിംഗ് ജഡ്ജി കേസ് അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഭീകരമായ പൊലീസ് മര്‍ദനത്തിന്റെ ഇരയാണ് ശ്രീജിത്ത്. പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. വിഷയത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ശ്രീജിത്തിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.