Connect with us

Gulf

കാലാവസ്ഥ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ സംവിധാനം

Published

|

Last Updated

ദുബൈ: കടലും കാലാവസ്ഥയും നിരീക്ഷിക്കാനും വിവിധ സേവനങ്ങള്‍ ഉറപ്പുവരുത്താനുമുള്ള “ദുബൈ സ്മാര്‍ട് കോസ്റ്റ് സിസ്റ്റത്തിന്” നഗരസഭ തുടക്കം കുറിച്ചു. ബീച്ച് സന്ദര്‍ശകര്‍, ജലയാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍, നീന്തലുകാര്‍, മല്‍സ്യത്തൊഴിലാളികള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കും ഷിപ്പിങ് കമ്പനികള്‍ക്കും സഹായകമാകുന്ന ഈ നൂതന സംവിധാനം അറബ് മേഖലയില്‍ ആദ്യമാണ്.

വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ച ദുബൈ ഇന്റര്‍നാഷനല്‍ ഗവണ്‍മെന്റ് അച്ചീവ്‌മെന്റ്‌സ് എക്‌സിബിഷനില്‍ ഇത് പ്രദര്‍ശിപ്പിച്ചു. നിലവിലുള്ള വെബ്‌സൈറ്റ് കൂടുതല്‍ സംവിധാനങ്ങളോടെ നവീകരിക്കുകയായിരുന്നു.

സൈറ്റ്: ംംം.റൗ യമശരീമേെ. റാ.ഴ ീ്.മല. പൊതുജനങ്ങളുടെ സൗകര്യാര്‍ഥം ദുബൈ സ്മാര്‍ട് കോസ്റ്റ് ഫോണ്‍ ആപ് അടുത്തമാസം ഒരുങ്ങും. ആന്‍ഡ്രോയിഡ്, ഐഒഎസ് സ്റ്റോറുകളില്‍ ലഭ്യമാകും. കടലും തീരവും സൂക്ഷ്മമായി നിരീക്ഷിക്കാനും കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ചും മറ്റും യഥാസമയം മുന്നറിയിപ്പു നല്‍കാനും സാധിക്കും. സമുദ്രസമ്പത്തിനെക്കുറിച്ചു വിലപ്പെട്ട വിവരങ്ങള്‍ ഇതിലൂടെ അറിയാനാകുകയും ചെയ്യും.
തീരങ്ങളിലെ നിരീക്ഷണ കേന്ദ്രങ്ങളില്‍നിന്നുള്ള ചിത്രങ്ങളും വിവരങ്ങളും തല്‍സമയം സൈറ്റില്‍ ലഭ്യമാകും. കടല്‍, ജലപാതകള്‍, ദുബൈ ക്രീക്ക് എന്നിവ നിരീക്ഷണ പരിധിയില്‍ ഉള്‍പ്പെടുന്നു. ദുബൈ തീരത്ത് ഹൈടെക് സംവിധാനങ്ങളുള്ള 33 ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നു പരിസ്ഥിതി ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ ആലിയ അല്‍ ഹര്‍മൂദി പറഞ്ഞു. 30 മിനിറ്റ് കൂടുമ്പോള്‍ ഈ ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യും. ബീച്ച് സന്ദര്‍ശകരെയും ജലയാനങ്ങളെയും നിരീക്ഷിക്കാനും കാലാവസ്ഥാ മാറ്റങ്ങള്‍ കണ്ടെത്താനും ഇവക്കു കഴിയും. കാറ്റിന്റെ വേഗം, താപനില, ജലനിരപ്പ്, ഉപ്പിന്റെ അംശം, തിരകളുടെ കരുത്ത് എന്നിവയും ലഭ്യമാകുന്നതു കടലിലും ബീച്ചുകളിലും പോകുന്നവര്‍ക്ക് ഏറെ സൗകര്യമാകും.

കടലില്‍ എണ്ണച്ചോര്‍ച്ച ഉണ്ടാകുന്നതും അത് ഏതു ദിശയിലേക്കാണു വ്യാപിക്കുന്നതെന്നും കണ്ടെത്താന്‍ സാധിക്കും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ നടത്താനാകുമെന്നതാണ് ഇതിന്റെ നേട്ടം. വലിയ തിരകള്‍ വരുന്നതും നിരീക്ഷിക്കാനാകുമെന്നു മാത്രമല്ല, മുന്‍കരുതലുകള്‍ ആസൂത്രണം ചെയ്യാന്‍ ആവശ്യമായ വിവരങ്ങള്‍ കൈമാറുകയും ചെയ്യും. ബീച്ച് സന്ദര്‍ശകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സൈറ്റില്‍ ലഭ്യമാണ്. ഓരോ സന്ദര്‍ശകനും നിരീക്ഷണപരിധിയില്‍ ആയതിനാല്‍ നിയമലംഘനങ്ങള്‍ തല്‍സമയം കണ്ടെത്തും.

---- facebook comment plugin here -----

Latest