Connect with us

Gulf

പാസ്‌പോര്‍ട്ടും എമിറേറ്റ്‌സ് ഐ ഡിയും വേണ്ട; എമിഗ്രേഷന്‍ നടപടികള്‍ക്ക് സ്മാര്‍ട് ടണലിലൂടെ നടക്കാം

Published

|

Last Updated

സ്മാര്‍ട് ടണല്‍

ദുബൈ: പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ രേഖയുമില്ലാതെ വിമാനത്താവളം വഴി യാത്ര നടത്താന്‍ കഴിയുമോ. കഴിയുമെന്ന് പ്രഖ്യാപിക്കുകയാണ് ദുബൈ എമിഗ്രേഷന്‍ അധിക്യതര്‍. അതിന് അധികകാലമെന്നും കാത്തിരിക്കേണ്ട. അടുത്ത മാസത്തോടെ പാസ്‌പോര്‍ട്ടും രേഖയും കാണിക്കാതെ നിങ്ങള്‍ക്ക് ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് യാത്ര പുറപ്പെടാം. ഇതിനായി സ്മാര്‍ട് ടണല്‍ എന്ന എമിഗ്രഷന്‍ യാത്ര സംവിധാനം മെയ് അവസാനത്തോടെ ദുബൈ വിമാനത്താവളത്തില്‍ സ്ഥാപിക്കുമെന്ന് താമസ കുടിയേറ്റ വകുപ്പ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു. സാധാരണയുള്ള എമിഗ്രേഷന്‍ പരിശോധനക്ക് പകരം വിമാനത്താവളത്തിലെ ഈ സ്മാര്‍ട് തുരങ്കത്തിലുടെ കടന്നുപോയാല്‍ മതി. തുരങ്കം യാത്രക്കാരനെ തിരിച്ചറിഞ്ഞ് എമിഗ്രേഷന്‍ യാത്ര നടപടികള്‍ പൂര്‍ത്തീകരിക്കും.

ദുബൈ ഇന്റര്‍ നാഷണല്‍ ഗവണ്‍മെന്റ് അച്ചീവ്‌മെന്റ് എക്്‌സിബിഷനിലെ ജി ഡി ആര്‍ എഫ് എയുടെ പവലിയന്‍ യു എ എ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സന്ദര്‍ശിക്കുന്നു

ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് സ്ഥാപിക്കുക. ലോകത്ത് ആദ്യമായാണ് ഒരു വിമാനത്താവളത്തില്‍ പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡുമില്ലാതെ യാത്രക്കാരനെ തിരിച്ചറിയുന്ന സംവിധാനം ഏര്‍പെടുത്തുന്നതെന്ന് അല്‍ മര്‍റി കൂട്ടിച്ചേര്‍ത്തു. ഐറീസ് റെക്കഗ്‌നിഷന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആളുകളുടെ മുഖം തിരിച്ചറിയുന്ന സംവിധാനമാണ് ഈ സ്മാര്‍ട് തുരങ്കത്തില്‍ ഉണ്ടാകുക. ആളുകള്‍ ഈ സ്മാര്‍ട് പാതയിലൂടെ നടന്ന് അകന്നാല്‍ അവരെ സ്മാര്‍ട് ടണല്‍ തിരിച്ചറിഞ്ഞു ഉറപ്പു വരുത്തുകയും ചെയ്യും. വെറും പത്ത് സെക്കന്റാണ് ഈ നടപടികള്‍ക്ക് എടുക്കുന്ന സമയം. ദുബൈ ട്രേഡ് സെന്ററില്‍ നടക്കുന്ന ദുബൈ ഇന്റര്‍നാഷണല്‍ ഗവര്‍മെന്റ് അച്ചിവെമെന്റ് എക്‌സിബിഷനിലാണ് അല്‍ മര്‍റി ഇത് വെളിപ്പെടുത്തിയത്.

വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന ദുബൈ ഇന്റര്‍ നാഷണല്‍ ഗവണ്‍മെന്റ് അച്ചീവെമെന്റ് എക്‌സിബിഷനിലെ ജി ഡി ആര്‍ എഫ് എ യുടെ പവലിയിനില്‍ കഴിഞ്ഞ ദിവസം യു എ എ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സന്ദര്‍ശിച്ചിരുന്നു.

ദുബൈ എമിഗ്രേഷനും എമിറേറ്റ്സ് എയര്‍ലൈന്‍സും സഹകരിച്ചാണ് ഇത് നടപ്പിലാക്കുക. കഴിഞ്ഞ വര്‍ഷത്തെ ജൈറ്റക്‌സ് സാങ്കേതിക വാരത്തിലാണ് ഇത് അവതരിപ്പിച്ചത്.

അതിനിടെ ദുബൈ രാജ്യാന്തര വിമാനത്താവളത്തിലുടെ ഈ വര്‍ഷത്തെ ആദ്യത്തെ മൂന്ന് മാസത്തില്‍ യാത്ര ചെയ്തത് 13.6 മില്യണ്‍ ജനങ്ങളാണെന്ന് അധിക്യതര്‍ വെളിപ്പെടുത്തി. സ്മാര്‍ട് ഗേറ്റ് ഉപയോഗിച്ച് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത് 87,7074 പോരാണ്.

---- facebook comment plugin here -----

Latest