പ്രതിപക്ഷ നടപടിയില്‍ പ്രതിഷേധം; മോദി നിരാഹാര സമരത്തിന്

Posted on: April 10, 2018 6:02 pm | Last updated: April 10, 2018 at 6:48 pm

ന്യൂഡല്‍ഹി: പാര്‍ലിമെന്റ് നിരന്തരം സ്തംഭിപ്പിക്കുന്ന പ്രതിപക്ഷ നടപടിയില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപവസിക്കും. മറ്റന്നാള്‍ ഡല്‍ഹിയിലാണ് ഏകദിന ഉപവാസം നടത്തുന്നത്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും മറ്റ് ബിജെപി എംപിമാരും സമരത്തില്‍ പങ്കെടുക്കും.