വാരാപ്പുഴ കസ്റ്റഡി മരണം: ബിജെപി ഹര്‍ത്താലില്‍ വ്യാപക ആക്രമണം

Posted on: April 10, 2018 3:48 pm | Last updated: April 10, 2018 at 3:48 pm

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് പരവൂര്‍ നിയോജക മണ്ഡലത്തില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പരക്കെ അക്രമണം. തുറന്ന കടകള്‍ നിര്‍ബന്ധിപ്പിച്ച് അടപ്പിച്ച സമരാനുകൂലികള്‍ പലയിടങ്ങളിലും വാഹനങ്ങളും തടഞ്ഞു. വാരാപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകര്‍ ദേശീയ പാത ഉപരോധിച്ചു.

ഇതിനിടെ പനി ബാധിച്ച കുഞ്ഞിനെയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന യുവാവിന് നേരെയും കൈയേറ്റമുണ്ടായി. ആശുപത്രിയിലേക്ക് പോകുകയാണെന്ന് അറിയിച്ചിട്ടും ഇവരെ സമരാനുകൂലികള്‍ വെറുതെവിട്ടില്ല. പോലീസ് നോക്കിനില്‍ക്കെയായിരുന്നു ആക്രമണം.