പാറ്റൂരില്‍ 4.36 സെന്റ് ഭൂമി കൂടി ഏറ്റെടുക്കാന്‍ ലോകായുക്ത ഉത്തരവ്

Posted on: April 10, 2018 12:44 pm | Last updated: April 10, 2018 at 4:33 pm

തിരുവനന്തപുരം:പാറ്റൂരില്‍ 4.36 സെന്റ് ഭൂമികൂടി തിരിച്ചുപിടിക്കണമെന്ന് ലോകായുക്ത. ഫ്‌ളാറ്റിന് പടിഞ്ഞാറ് ഭാഗത്തെ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. നേരത്തെ പുറമ്പോക്കെന്ന് കണ്ടെത്തിയ ഭൂമിയാണിത്്. ജില്ലാ കലക്ടര്‍ക്കും റവന്യൂ ചീഫ് അഡീഷണല്‍ സെക്രട്ടറിക്കും ലോകായുക്ത ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ലോകായുക്തയുടെ ഉത്തരവ്. 12 സെന്റ് ഭൂമി നേരത്തെ ഏറ്റെടുത്തിരുന്നു.

പൊതുസമൂഹത്തിന് വേണ്ടിയാണ് ഉത്തരവിറക്കുന്നതെന്ന് ലോകായുക്ത പറഞ്ഞു. അതേസമയം, ഉത്തരവിന് എതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ആര്‍ടെക് ബില്‍ഡേഴ്‌സ് വ്യക്തമാക്കി. പൊതുപ്രവര്‍ത്തകനായ ജോയി കൈതാരം നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ലോകായുക്ത വിധി പുറപ്പെടുവിച്ചിരിക്കുന്നത്.