ദളിത് സംഘടനകളുടെ ഹര്‍ത്താല്‍ തുടങ്ങി; വാഹനങ്ങള്‍ വ്യാപകമായി തടയുന്നു

Posted on: April 9, 2018 9:14 am | Last updated: April 9, 2018 at 7:56 pm

കൊച്ചിയില്‍ ഹൈക്കോടതി പരിസരത്ത് വാഹനങ്ങള്‍ തടഞ്ഞതിന് ഗോത്ര മഹാസഭ നേതാവ് ഗീതാനന്ദനെയും ഇദ്ദേഹത്തനൊപ്പമുണ്ടായിരുന്ന 15 പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ത്യശൂരില്‍ കെ എസ് ആര്‍ ടി സി ബസിന് നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് പരുക്കേറ്റു. കോഴിക്കോട് അത്തോളിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. കണ്ണൂര്‍ പുതിയ തെരുവിലും വാഹനങ്ങള്‍ തടയപ്പെട്ടു. ആലപ്പുഴയിലും കോട്ടയത്തും പൊതു ഗതാഗത സംവിധാനം തടസപ്പെട്ടിട്ടുണ്ട്. പലയിടത്തും കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്.ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. ഹര്‍ത്താല്‍ വിജയമാണെന്ന് ദളിത് സംഘടനകള്‍ അവകാശപ്പെട്ടു.