മെസിക്ക് ഹാട്രിക്ക്ബാ; ഴ്‌സ മുന്നോട്ട്

ബാഴ്‌സലോണ 3-1 ലെഗാനെസ്
Posted on: April 9, 2018 6:10 am | Last updated: April 8, 2018 at 11:12 pm

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ മെസിയുടെ ഹാട്രിക്ക് മികവില്‍ ബാഴ്‌സലോണക്ക് ജയം. ലെഗാനെസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ പരാജയപ്പെടുത്തിയത്. 27,32, 87 മിനുട്ടുകളിലായിരുന്നു മെസിയുടെ ഗോളുകള്‍. അറുപത്തെട്ടാം മിനുട്ടില്‍ എല്‍ സഹര്‍ ലെഗാനെസിന്റെ ആശ്വാസ ഗോള്‍ നേടി.

31 മത്സരങ്ങളില്‍ ബാഴ്‌സലോണ 79 പോയിന്റുമായി ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടര്‍ന്നു.

ഒരു ലാ ലിഗ സീസണില്‍ ഫ്രീ കിക്കിലൂടെ ഏറ്റവുമധികം ഗോള്‍ നേടുന്ന താരമെന്ന റൊണാള്‍ഡിന്യോയുടെ റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് മെസ്സി. കഴിഞ്ഞ ദിവസം ലെഗാന്‍സിനെതിരെ നടന്ന മത്സരത്തില്‍ മെസ്സി ഹാട്രിക്ക് കുറിച്ചിരുന്നു.അതിലെ ആദ്യ ഗോള്‍ ഫ്രീ കിക്കിലൂടെയായിരുന്നു.അതോടെ ഈ സീസണില്‍ ഇതുവരെ മെസ്സി ആറ് ഗോളുകള്‍ ഫ്രീ കിക്കിലൂടെ നേടിക്കഴിഞ്ഞു.200607 ലാ ലിഗ സീസണിലായിരുന്നു റൊണാള്‍ഡിന്യോയും ഈ നേട്ടത്തിലെത്തിയത്.

സീസണില്‍ 7 മത്സരങ്ങള്‍ ബാക്കി നില്‍ക്കെ മെസ്സി ഫ്രീ കിക്കില്‍ പുതിയ ചരിത്രമെഴുതിയേക്കാം.

കഴിഞ്ഞ ദിവസത്തെ ഹാട്രിക്ക് നേട്ടത്തോടെ ലാ ലിഗയില്‍ 29 ഗോളുമായി ഒന്നാംസ്ഥനതാണ് മെസ്സി. ബാഴ്‌സയുടെ ലൂയിസ് സുവാരസ് തന്നെയാണ് 22 ഗോളുമായി രണ്ടാംസ്ഥാനത്.