ടേബിള്‍ ടെന്നിസില്‍ സ്വര്‍ണം: ചരിത്രം തിരുത്തി ഇന്ത്യന്‍ വനിതകള്‍

Posted on: April 8, 2018 8:02 pm | Last updated: April 9, 2018 at 12:26 pm

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇതാദ്യമായി വനിതകളുടെ ടേബിള്‍ ടെന്നിസില്‍ ഇന്ത്യ സ്വര്‍ണം നേടി. ഫൈനലില്‍ കരുത്തരായ സിംഗപ്പൂരിനെ 31 അട്ടിമറിച്ചാണ് ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണം അണിഞ്ഞത്. ഇതോടെ ആകെ ഏഴു സ്വര്‍ണവും രണ്ടു വെള്ളിയും മൂന്നു വെങ്കലവും ഉള്‍പ്പെടെ 12 മെഡലുകളുമായി ഇന്ത്യ മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്തെത്തി.

ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് വെങ്കലം നേടി. 2010ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇന്ത്യന്‍ വനിതകള്‍ ടേബിള്‍ ടെന്നീസില്‍ ഫൈനലില്‍ എത്തിയിരുന്നു.

ഇന്ന് ഇന്ത്യ മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും നേടി. മൂന്ന് സ്വര്‍ണവും സ്വന്തമാക്കിയത് വനിതകളാണ്.