സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ വിധി ഉച്ചക്ക് രണ്ട് മണിക്ക്

Posted on: April 7, 2018 1:18 pm | Last updated: April 7, 2018 at 3:08 pm


ജോധ്പൂര്‍: ക്യഷ്്ണമ്യഗങ്ങളെ വേട്ടയാടിയെന്ന കുറ്റത്തിന് അഞ്ച് വര്‍ഷത്തെ
തടവ് ശിക്ഷ ലഭിച്ച ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി വിധി പ്രസ്താവിക്കുന്നത് ഉച്ചക്ക് രണ്ട്മണിയിലേക്ക് മാറ്റിവെച്ചു. 15-ാം നമ്പറായിരുന്ന സല്‍മാന്‍ ഖാന്റെ കേസ് പ്രത്യേകമായി കണക്കിലെടുത്ത് ആദ്യമേ തന്നെ പരിഗണിക്കുകയായിരുന്നു. ജഡ്ജിക്ക് സ്ഥലം മാറ്റം നല്‍കിയ കാരണത്താല്‍ കേസ് ഇന്ന് പരിഗണിക്കില്ലെന്നും സല്‍മാന്‍ ഖാന്‍ ജയിലില്‍ തുടരേണ്ടി വരുമെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു.