സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തിന് മുകളില്‍ കയറി സ്ത്രീയുടെ ആത്മഹത്യാ ഭീഷണി

Posted on: April 7, 2018 10:00 am | Last updated: April 7, 2018 at 12:02 pm

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തില്‍ കയറി സ്ത്രീ ആത്മഹത്യാ ഭീഷണി മുഴക്കിയത് നഗരത്തെ പരിഭ്രാന്തിലാഴ്ത്തി. ഇവരെ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ബലംപ്രയോഗിച്ച് താഴെയിറക്കി. അതിരാവിലെയാണ് സംഭവം.

കണ്ണൂര്‍ പടിയൂര്‍ സ്വദേശി വീണയാണ് ആത്മഹത്യാ ഭീഷണിമുഴക്കിയത്. തന്റെ പേരില്‍ കണ്ണൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. യുവതിയുടെ പേരില്‍ പോലീസ് സ്‌റ്റേഷനില്‍ അക്രമം നടത്തിയതിന് കേസുണ്ട്. 2014 ലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.