ദേശീയപാത: 11ന് സര്‍വകക്ഷി യോഗം ചേരും

Posted on: April 6, 2018 9:47 pm | Last updated: April 6, 2018 at 9:47 pm

തിരുവനന്തപുരം: ദേശീയപാത 66ന്റെ മലപ്പുറം ജില്ലയിലെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഈമാസം 11ന് സര്‍വക്ഷി യോഗം ചേരും. നിയമസഭയിലും പാര്‍ലമന്റെിലും പ്രതിനിധ്യമുള്ള കക്ഷികളുടെ യോഗം അന്നു രാവിലെ 10.30ന് തിരുവനന്തപുരത്ത് ചേരുമെന്ന് . മന്ത്രി ജി സുധാകരന്‍ അറിയിച്ചു. ഭൂവുടമകളുടെ ആശങ്കകളെക്കുറിച്ച് കെ എന്‍ എ ഖാദര്‍ അടിയന്തര പ്രമേയം ഉന്നയിച്ച ഘട്ടത്തില്‍ സര്‍വകക്ഷി യോഗം വിളിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നെന്ന് മന്ത്രി വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

11ന് ചേരുന്ന സര്‍വ കക്ഷി യോഗത്തില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി ഡോ. കെ ടി ജലീല്‍, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍, പൊതുമരാമത്ത് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.