ആന്ധ്രയില്‍ ജനക്കൂട്ടത്തിന്റെ മര്‍ദനത്തില്‍ മനംനൊന്ത വ്യദ്ധന്‍ ആത്മഹത്യക്ക് ശ്രമിച്ചു

Posted on: April 6, 2018 1:13 pm | Last updated: April 6, 2018 at 1:13 pm

ഗോദാവരി: ആന്ധ്രപ്രദേശില്‍ ജനക്കൂട്ടത്തിന്റെ മര്‍ദനത്തില്‍ മനംനൊന്ത വ്യദ്ധന്‍ ആത്മഹത്യക്ക് ശ്രമിച്ചു. കിഴക്കന്‍ ഗോദാവരിയിലെ ഗ്രാമത്തിലാണ് സംഭവം . 55കാരനായ സഞ്ജീവ് റാവുവാണ് ജനക്കൂട്ടത്തിന്റെ ക്രൂരതക്കിരയായത്.

റാവുവിന്റെ മകന്‍ വിവാഹിതയായ ഒരു സ്ത്രീയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് മര്‍ദനം. റാവുവിനെ മരത്തില്‍ കെട്ടിയിട്ടാണ് മര്‍ദിച്ചത്. മര്‍ദനത്തില്‍ മനം നൊന്ത റാവു വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.