മെഡിക്കല്‍ പ്രവേശന ബില്ലിനെ പിന്തുണച്ചത് കുട്ടികളുടെ ഭാവിയോര്‍ത്ത്: ചെന്നിത്തല

Posted on: April 5, 2018 3:40 pm | Last updated: April 5, 2018 at 8:52 pm

തിരുവനന്തപുരം: കുട്ടികളുടെ ഭാവി ഓര്‍ത്തും മാനുഷിക പരിഗണന കണക്കിലെടുത്തുമാണ് നിയമസഭയില്‍ മെഡിക്കല്‍ ബില്ലിനെ പിന്തുണച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് കക്ഷിനേതാക്കള്‍ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.

ആത്മഹത്യയിലേക്ക് പോകുന്ന കുട്ടികളുടെ കണ്ണീരിന് മുന്നില്‍ മനുഷ്യത്വത്തിന് മുന്‍ഗണന നല്‍കേണ്ടി വന്നതിനാലാണ് ബില്ലിനെ പിന്തുണച്ചത്. ഈ കോളേജുകളിലെ മാനേജ്‌മെന്റുകള്‍ നടത്തിയ നിയമലംഘനത്തെ യു.ഡി.എഫ് ഒരിക്കലും അംഗീകരിച്ചിരുന്നില്ല. സുപ്രീം കോടതിയുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ നടപടിയെ ഒരിക്കലും തള്ളിപ്പറയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു.