മുത്വലാഖ് ബില്ലിനെതിരെ സ്ത്രീകളുടെ പ്രതിഷേധം

Posted on: April 5, 2018 6:22 am | Last updated: April 4, 2018 at 11:27 pm

ന്യൂഡല്‍ഹി: മുത്വലാഖ് ബില്ലിനെതിരെ ഡല്‍ഹിയില്‍ മുസ്‌ലിം വനിതകളുടെ പ്രതിഷേധം. ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ നേതൃത്വത്തിലാണ് ഡല്‍ഹി രാംലീല മൈതാനിയില്‍ സ്ത്രീകള്‍ പ്രതിഷേധവുമായി എത്തിയത്. ലിംഗവിവേചനം, വനിതാ ബില്‍, പൊതു ഇടങ്ങളിലെ സ്ത്രീസുരക്ഷ, സ്ത്രീ വിദ്യാഭ്യാസം തുടങ്ങി ഗൗരവമുള്ള വിഷയങ്ങള്‍ നിലനില്‍ക്കെ മുത്വലാഖ് ക്രിമിനല്‍വത്കരിച്ച് നിയമം കൊണ്ടുവരുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്ന് വ്യക്തി നിയമ ബോര്‍ഡ് വനിത വിഭാഗം കണ്‍വീനര്‍ ഡോ. അസ്മ സുഹ്‌റ പറഞ്ഞു.

രാഷ്ട്രപതിയുമായി കൂടിക്കാഴ്ചക്ക് പലതവണ അവസരം ചോദിച്ചെങ്കിലും ഇതുവരെ ലഭിച്ചില്ല. നിയമം പ്രാബല്യത്തില്‍ വരികയാണെങ്കില്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. മുസ്‌ലിം സ്ത്രീകളുമായി കൂടിയാലോചിക്കാതെയാണ് ബില്‍ കൊണ്ടുവന്നതെന്നും അവര്‍ പറഞ്ഞു.