Connect with us

International

ഹൂത്തികള്‍ ചര്‍ച്ചയുടെ വഴിയിലേക്ക് വരണമെന്ന് യു എസ്

Published

|

Last Updated

വാഷിംഗ്ടണ്‍: യമനില്‍ ആഭ്യന്തര സംഘര്‍ഷം സങ്കീര്‍ണമാക്കുന്ന നടപടികളില്‍ നിന്ന് ഹൂത്തികള്‍ പിന്മാറണമെന്ന് അമേരിക്ക. സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നതിന് പകരം ചര്‍ച്ചയുടെ വഴിയിലേക്ക് ഹൂത്തികള്‍ തിരിച്ചെത്തണമെന്നും വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ കഴിഞ്ഞ ദിവസം സഊദിയുടെ എണ്ണപ്പൈപ്പ് ലൈന്‍ തകര്‍ത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പ്രതികരണം. ഹൂത്തികളുടെ പുതിയ നീക്കങ്ങളില്‍ അമേരിക്ക ഏറെ ആശങ്കപ്പെടുന്നതായും അമേരിക്ക ചൂണ്ടിക്കാട്ടി.

ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂത്തികള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി യമനില്‍ ആഭ്യന്തര സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇറാന്റെ പിന്തുണയോടെയാണ് ഹൂത്തികള്‍ മുന്നേറുന്നതെന്ന് നേരത്തെ സഊദി വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് സഊദിയുടെ നേതൃത്വത്തില്‍ അറബ് സഖ്യസൈന്യം രൂപവത്കരിക്കുകയും ഹൂത്തികള്‍ക്കെതിരെ ആക്രമണം തുടരുകയുമാണ്.