Connect with us

National

റേഷന്‍ വിതരണം :കെജരിവാള്‍ സര്‍ക്കാറിനെതിരെ സി എ ജി റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആംആദ്മി സര്‍ക്കാര്‍ പുതിയ വിവാദത്തില്‍. റേഷന്‍ വിതരണത്തിലടക്കം വലിയ അഴിമതി നടന്നുവെന്ന സി എ ജിയുടെ പുതിയ റിപ്പോര്‍ട്ടാണ് കെജരിവാള്‍ സര്‍ക്കാറിനെ പിടിച്ചു കുലുക്കുന്നത്.

റേഷന്‍ ധാന്യങ്ങള്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്തത് സ്‌കൂട്ടറുകള്‍, ബൈക്കുകള്‍ മുച്ചക്രവാഹനങ്ങള്‍ എന്നിവയിലാണെന്ന് 2016-17 സാമ്പത്തിക വര്‍ഷത്തെ സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം വാഹനങ്ങളില്‍ റേഷന്‍ വിതരണത്തിനയച്ചുവെന്നത് റേഷന്‍ അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിയില്ലെന്നുവേണം കരുതാനെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 1,589 ക്വിന്റല്‍ ഭക്ഷ്യധാന്യം അയച്ചത് എട്ട് വാഹനങ്ങളിലായാണ്. ഇത് ബസ്,മുച്ചക്ര വാഹനം, സ്‌കൂട്ടര്‍, ബൈക്ക് എന്നിവയിലാണെന്ന് കണ്ടെത്തി. ഈ വാഹനങ്ങളില്‍ ഇത്രയധികം സാധനങ്ങള്‍ എഫ് സി ഐയില്‍നിന്നും റേഷന്‍ കടകളിലേക്ക് കടത്താന്‍ ആകില്ലെന്ന് സി എ ജി റിപ്പോര്‍ട്ട് പറയുന്നു.

2016-17 ല്‍ 207 വാഹനങ്ങളാണ് റേഷന്‍ വിതരണത്തിനായി ഉപയോഗിച്ചത്. ഇതില്‍ 42 വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ പോലുമില്ല. പത്ത് കാറുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മറ്റ് വകുപ്പുകളുടെ കീഴിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. റേഷന്‍ വിവാദം ഏറ്റെടുത്ത് സര്‍ക്കാറിനെതിരെ തിരിയാനൊരുങ്ങുകയാണ് പ്രതിപക്ഷമായ ബി ജെ പി.

Latest