Kerala
പാലക്കാട്ട് ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി
പാലക്കാട്: ആലത്തൂരില്‍ ബിജെപി പ്രവര്ത്തകന് നേരെ ആക്രമണം. ആലത്തൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഷിബുവിനാണ് വെട്ടേറ്റത്.
ആക്രമി സംഘം ഷിബുവിനെ വീട്ടില്‍ കയറി വെട്ടുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
---- facebook comment plugin here -----