Connect with us

Sports

ധോണി പത്മവിഭൂഷണ്‍ ഏറ്റുവാങ്ങി

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയും ബില്ല്യാഡ്‌സ് താരം പങ്കജ് അദാനിയും രാജ്യത്തെ മൂന്നാമത്തെ വലിയ സിവിലിയന്‍ പുരസ്‌കാരമായ പത്മവിഭൂഷണ്‍ ഏറ്റുവാങ്ങി.

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. ധോണിയുടെ കീഴില്‍ ഇന്ത്യ ഏകദിന ലോകകപ്പ് സ്വന്തമാക്കിയതിന്റെ ഏഴാം വാര്‍ഷിക നാളിലായിരുന്നു പുരസ്‌കാര ദാനമെന്നത് യാദൃശ്ചികതയായി. 2011 ഏപ്രില്‍ രണ്ടിനാണ് ശ്രീലങ്കയെ കീഴടക്കി ഇന്ത്യ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.

2008ലും 2009ലും മികച്ച ഏകദിന താരത്തിനുള്ള ഐസിസി പുരസ്‌കാരം, 2007ല്‍ പദ്മശ്രീ, 2009ല്‍ പത്മഭൂഷണ്‍ എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ ധോണിയെ തേടിയെത്തിയിട്ടുണ്ട്. ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്ത്, ടെന്നിസ് താരം സോംദേവ് ദേബ് വര്‍മന്‍, ഇന്ത്യയിലെ ആദ്യ പാരാലിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് മുരളികാന്ത് പേട്കര്‍ എന്നിവര്‍ പത്മശ്രീ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

മറ്റൊരു പത്മശ്രീ പുരസ്‌കാര ജേത്രിയായ ഭാരദ്വോഹന താരം സായ്‌ക്കോം മീരാഭായി ചാനു കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നതിനാല്‍ മാര്‍ച്ച് 21നേ അവാര്‍ഡ് സ്വീകരിക്കുകയുള്ളൂ.