കരിപ്പൂരില്‍ 21 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

Posted on: April 3, 2018 6:14 am | Last updated: April 3, 2018 at 12:24 am

കൊണ്ടോട്ടി: കരിപ്പൂരില്‍ ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 21,97,195 രൂപക്കുള്ള സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്റ്‌സ് വിഭാഗം പിടികൂടി. കോഴിക്കോട് കൊടുവള്ളി വലിയപറമ്പ് കളത്തില്‍ ശംസീറി(32)ല്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 715 ഗ്രാം സ്വര്‍ണം പൊടിയാക്കി 10 കോംപ്ലാന്‍ കുപ്പിയിലാക്കിയാണ് ഇയാള്‍ കൊണ്ടുവന്നിരുന്നത്. ഇന്‍ഡിഗോ വിമാനത്തിലാണ് ഇയാള്‍ എത്തിയത്.