അടിമാലിയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

Posted on: April 2, 2018 10:15 pm | Last updated: April 3, 2018 at 1:15 am

തൊടുപുഴ: അടിമാലി ഇരുമ്പുപാലത്തിനു സമീപം കാര്‍ തോട്ടിലേക്കു മറിഞ്ഞ് ചാലക്കുടി സ്വദേശികളായ മൂന്നു പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരു കുടുംബത്തിലെ മൂന്നു പേരാണു മരിച്ചത്. തൃശൂര്‍ ചാലക്കുടി പയ്യപ്പന്‍ വീട് പി ജെ ജോയി(40), ഭാര്യ ഷാലി ജോയി(36), ജോയിയുടെ കൊച്ചുമകള്‍ സാറ(നാല്) എന്നിവരാണു മരിച്ചത്. കൊച്ചി – ധനുഷ്‌ക്കോടി ദേശീയ പാതയില്‍ അടിമാലി ഇരുമ്പുപാലത്തിനു സമീപമാത്ത് വെച്ചാണ് അപകടം. ഏഴു പേരാണു അപകടസമയത്ത് കാറിലുണ്ടായിരുന്നത്. ദേവിയാര്‍ പുഴയുടെ ഭാഗമായ അടിമാലി ഇരുമ്പുപാലം ചേറായി പാലത്തിനു സമീപം വച്ചു നിയന്ത്രം വിട്ട കാര്‍ പുഴയിലേക്കു മറിയുകയായിരുന്നു.