പാലക്കാട്ട് ക്ഷേത്രക്കുളത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

Posted on: April 2, 2018 7:55 pm | Last updated: April 2, 2018 at 7:59 pm

പാലക്കാട്: പാലക്കാട് നൂറണി ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. നൂറണി ഗ്രാമത്തിലെ ഭരത്, സൂരജ് എന്നിവരാണ് അപകടത്തില്‍പെട്ടത്.

കുളത്തില്‍ ഇറങ്ങിയ ഇരുവരും മുങ്ങിത്താഴുകയായിരുന്നു. സമീപത്തെ കടവിലുള്ള ആളുകള്‍ ബഹളം വെച്ചതോടെ നാട്ടുകാര്‍ എത്തി ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് സൂരജ് മരിച്ചത്.

സൂരജ് പാലക്കാട് ബിഗ്ബസാര്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയും ഭരത് കണ്ണദേവന്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയുമാണ്.