കതിരൂര്‍ മനോജ് വധം: ജയരാജന്റേയും കൂട്ടാളികളുടേയും ഹരജി കോടതി പരിഗണിച്ചില്ല

Posted on: April 2, 2018 3:09 pm | Last updated: April 2, 2018 at 3:09 pm

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ യു എ പി എ ചുമത്തിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയടക്കമുള്ള പ്രതികള്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചില്ല.

ഹൈക്കോടതി സിംഗിള്‍ ബെഞ്ചും നേരത്തെ ഈ ആവശ്യം തള്ളിയിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയില്ലാതെയാണ് യു എ പി എ ചുമത്തിയതെന്ന് കാണിച്ചാണ് ജയരാജനടക്കം 20 മുതല്‍ 26 വരെയുള്ള പ്രതികള്‍ കോടതിയെ സമീപിച്ചത്.