Connect with us

Gulf

കുവൈറ്റില്‍ വിദേശികള്‍ക്ക് റെമിറ്റന്‍സ് ടാക്‌സ് വരുന്നു

Published

|

Last Updated

.കുവൈറ്റ് സിറ്റി : വിദേശിസമൂഹം സ്വദേശത്തേക്കയക്കുന്ന പണത്തിനു റെമിറ്റന്‍സ് ടാക്‌സ് ഈടാക്കാന്‍ പാര്‍ലമെന്റ് സാമ്പത്തീക കാര്യ സമിതി ശുപാര്‍ശ ചെയ്തു . കുറഞ്ഞ വരുമാനക്കാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് വരാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ടുള്ള ശുപാര്‍ശയാണ് സമിതി തയ്യാറാക്കിയിട്ടുള്ളതെന്നു പാര്‍ലമെന്റ് സമിതി ചെയര്‍മാന്‍ സലാഹ് ഖുര്‍ഷിദ് എം .പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം പ്രസ്താവിച്ചു .

ശുപാര്ശയനുസരിച്ച് 90 ദീനാര്‍ വരെ ട്രാസ്ഫര്‍ ചെയ്യുന്നവര്‍ക്ക് ഒരു ശതമാനവും ഇരുന്നൂറ് ദീനാര്‍ വരെ രണ്ട് ശതമാനവും , 200 മുതല്‍ 499 ദീനാര്‍ വരെ മൂന്നു ശതമാനവും ,അഞ്ഞൂറു ദീനാര്‍ മുതല്‍ മുകളിലോട്ട് അഞ്ചുശതമാനവും നികുതി നല്‍കേണ്ടിവരും . റെമിറ്റന്‍സ് ടാക്‌സിലൂടെ 233 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ഖജനാവിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടുന്നത് .

എന്നാല്‍ ഉപസമിതി ശുപാര്‍്ശ പാര്‍ലമെന്റ് ചര്‍ച്ചക്കിട്ട് പാസ്സാക്കിയ ശേഷം ബഹുമാന്യ അമീര്‍ കൂടി അംഗീകരിച്ചാല്‍ മാത്രമേ നിയമമാവുകയുള്ളൂ .

 

Latest