കൊച്ചി: ദേവസ്വം ബോര്‍ഡ് നിയമനം സുതാര്യമാക്കുവാനായി ഹൈക്കോടതി വിശദമായ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചു. ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ നിലവിലെ നിയമന രീതി ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് ബി ജെ പി ബൗദ്ധിക വിഭാഗം സംസ്ഥാന കണ്‍വീനര്‍ ടി ജി മോഹന്‍ദാസ് നല്‍കിയ ഹരജിയിലാണ് കോടതി നടപടി.
എന്നാല്‍ നിലവിലെ നിയമനരീതി ഭരണഘടനാ വിരുദ്ധമാണെന്ന ഹരജിക്കാരന്റെ വാദം കോടതി തള്ളി. നിലവിലെ നടപടികള്‍ സുതാര്യമാക്കണം. ഇക്കാര്യം കോടതിക്ക് അടിച്ചേല്‍പ്പിക്കാനാകില്ല. നല്‍കുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്നും കോടതി പറഞ്ഞു.നിയമസഭയിലെ ഹിന്ദു അംഗങ്ങള്‍ ദേവസ്വ ബോര്‍ഡ് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന നിലവിലെ രീതി ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹരജിക്കാരന്‍ കോടതിയെ ബോധിപ്പിച്ചത്.