സി ബി എസ് ഇ ചോദ്യപേപ്പര്‍ ചോര്‍ത്തിയത് രണ്ട് അധ്യാപകര്‍

Posted on: April 1, 2018 10:57 am | Last updated: April 1, 2018 at 9:19 pm

ന്യൂഡല്‍ഹി: സി ബി എസ് ഇ ചോദ്യപേപ്പര്‍ ചോര്‍ത്തിയത് ഡല്‍ഹിയിലെ രണ്ട് അധ്യാപകരെന്ന് പോലീസ് . ഇതുമായി ബന്ധപ്പെട്ട് അധ്യാപകരായ ഋഷഭ്, രോഹിത് എന്നിവരും മറ്റൊരാളും പോലീസിന്റെ പിടിയിലായിട്ടുണ്ട്.

രാവിലെ 9.45ന് തുറക്കേണ്ട് ചോദ്യപേപ്പര്‍ കെട്ട് 9.20ന് തുറന്ന് ഫോണിലെ ക്യാമറയില്‍ പകര്‍ത്തി വാട്‌സാപ്പ് വഴി ട്യൂഷന്‍ സെന്റര്‍ ഉടമക്ക് കൈമാറുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ട്യൂഷന്‍ സെന്റര്‍ ഉടമയാണ് കുട്ടികള്‍ക്ക് ഇവ കൈമാറിയത്. കൈയെഴുത്ത് രൂപത്തിലും ചോദ്യങ്ങള്‍ ചോര്‍ത്തിയിട്ടുണ്ട്.ട്യൂഷന്‍ സെന്റര്‍ ഉടമയും പിടിയിലായിട്ടുണ്ട്.