ഇന്‍ഡോറില്‍ കെട്ടിടം തകര്‍ന്ന വീണ് 10 മരണം

Posted on: April 1, 2018 9:33 am | Last updated: April 2, 2018 at 6:45 pm

ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കെട്ടിടം തകര്‍ന്നുവീണ് പത്ത് പേര്‍ മരിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം നല്‍കുമെന്ന്് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കും.

ശനിയാഴ്ച രാത്രി 9.15 ഓടെയാണ് സംഭവം. പഴകി അപകടാവസ്ഥയിലായ കെട്ടിടത്തില്‍ വാഹനമിടിച്ചതാണ് ദുരന്തത്തിന് കാരണമെന്നറിയുന്നു. കെട്ടിടത്തിന്റെ മൂന്നും നാലും നിലകളില്‍ താമസിച്ച വരാണ് മരിച്ചത്. കെട്ടിടത്തില്‍ ഹോട്ടലും താമസ സ്ഥലങ്ങളുമുണ്ട്. രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.