Connect with us

Kerala

കെ എസ് ആര്‍ ടി സി ഡ്യൂട്ടി പരിഷ്‌കരണം മാറ്റിവെച്ചു

Published

|

Last Updated

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയില്‍ ഇന്ന് മുതല്‍ നടപ്പില്‍ വരുത്താന്‍ തീരുമാനിച്ച ഡ്യൂട്ടി പാറ്റേണ്‍ പരിഷ്‌കരണം തത്കാലികമായി മാറ്റിവെച്ചു. കെ എസ് ആര്‍ ടി സിയിലെ തൊഴിലാളി സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കോര്‍പറേഷന്‍ എം ഡി തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം.

ഈ മാസം ആറിന് വീണ്ടും ചര്‍ച്ച നടത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. അടുത്ത അഞ്ചിന് മുമ്പ് തൊഴിലാളി സംഘടനകളോട് ഇക്കാര്യത്തില്‍ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കെ എസ് ആര്‍ ടി സിയുടെ ഓര്‍ഡിനറി, സിറ്റി, ഫാസ്റ്റ് സര്‍വീസുകളില്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാനാണ് തീരുമാനിച്ചിരുന്നത്. വരുമാനത്തിനനുസരിച്ച് ഡ്യൂട്ടി സമയം നിശ്ചയിക്കുന്നതിനെതിരെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് എല്ലാം സിംഗിള്‍ ഡ്യൂട്ടിയായി മാറ്റാന്‍ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. ഒപ്പം ഓര്‍ഡിനറി സര്‍വീസുകളില്‍ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജീവനക്കാരെ മാറ്റാനും ആലോചിച്ചിരുന്നു. പരിഷ്‌കരണം ഇന്ന് മുതല്‍ നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം.