യു പിയില്‍ അംബേദ്കര്‍ പ്രതിമ തകര്‍ത്തു

Posted on: March 31, 2018 10:58 am | Last updated: March 31, 2018 at 8:00 pm

അലഹബാദ്: യു പിയിലെ ത്രിവേണിപുരത്ത് അംബേദ്കര്‍ പ്രതിമയുടെ തലവെട്ടിമാറ്റിയ നിലയില്‍. സാമൂഹിക വിരുദ്ധര്‍ വെട്ടിമാറ്റിയ പ്രതിമയുടെ തല സമീപത്തുനിന്നും കണ്ടെടുത്തു.

ത്രിപുരയില്‍ വന്‍ വിജയം കൊയ്ത ബി ജെ പിക്കാര്‍ ലെനിന്റെ പ്രതിമ തകര്‍ത്തതോടെയാണ് രാജ്യവ്യാപകമായി പ്രതിമകള്‍ ആക്രമിക്കപ്പെട്ടത്. രാജ്യത്തെ വിവിധയിടങ്ങളില്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്തതിന് പുറമെ തമിഴ്‌നാട്ടില്‍ പെരിയാറിന്റെ പ്രതിമകളും തകര്‍ക്കപ്പെട്ടിരുന്നു.