മണിക്കൂറുകള്‍ക്കകം ടിയാന്‍ഗോങ്-1 ഭൂമിയില്‍ പതിക്കും

Posted on: March 30, 2018 1:44 pm | Last updated: March 30, 2018 at 2:58 pm

ബീജിങ്: ചൈനയുടെ നിയന്ത്രണം നഷ്ടമായ ബഹിരാകാശ നിലയമായ ടിയാന്‍ഗോങ്-1 മണിക്കൂറുകള്‍ക്കം ഭൂമിയില്‍ പതിക്കും. എന്നാല്‍ ഇത് ഇന്ത്യക്ക് ഭീഷണിയാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

ചൈന, ഇറ്റലി,വടക്കന്‍ സ്‌പെയിന്‍ ഉള്‍പ്പെടുന്ന യൂറോപ്യന്‍ പ്രദേശങ്ങള്‍ , തെക്കേ അമേരിക്ക, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലാണ് ബഹിരാകാശ നിലയത്തിന്റെ അവശിഷ്ടങ്ങള്‍ പതിക്കാന്‍ സാധ്യത. എങ്കിലും മനുഷ്യജീവന് ഭീഷണിയാകില്ലെന്നാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സികള്‍ പറയുന്നത്.

2011ലാണ് ചൈന ടിയാന്‍ഗോങ്-1 ബഹിരാകാശത്തെത്തിച്ചത്. രാജ്യത്തെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയായ ലി യാങ് 2012ല്‍ നിലയം സന്ദര്‍ശിച്ചിരുന്നു. 2016ലാണ് നിലയത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഭൂമിയിലേക്ക് പതിക്കുമ്പോള്‍ നിലയത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും കത്തിച്ചാമ്പലാകുമെന്നാണ് കരുതുന്നത്.