ആദരാഞ്ജലി പോസ്റ്റര്‍ വിവാദം: പ്രിന്‍സിപ്പാള്‍ നിയമനടപടി സ്വീകരിച്ചേക്കും

Posted on: March 30, 2018 12:47 pm | Last updated: March 30, 2018 at 1:46 pm
SHARE

കാഞ്ഞങ്ങാട്: നെഹ്‌റു കോളജിലെ വിമരിക്കുന്ന പ്രിന്‍സിപ്പാളിന് ആദരാഞ്ജലിയര്‍പ്പിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ പ്രിന്‍സിപ്പാള്‍ പി വി പുഷ്പയും കോളജ് മാനേജ്‌മെന്റും നിയമനടപടി സ്വീകരിച്ചേക്കും. പ്രിന്‍സിപ്പാളിന്റെ യാത്രയയപ്പ് ചടങ്ങിനിടെയാണ് വിവാദ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

കോണ്‍ഗ്രസ് അനുഭാവിയായ പ്രിന്‍സിപ്പാള്‍ തങ്ങളോട് പ്രതികൂല നിലപാട് സ്വീകരിക്കുന്നതായി നേരത്തെ എസ് എഫ് ഐ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി തര്‍ക്കങ്ങള്‍ കോളജിലുണ്ടായിരുന്നു. എന്നാല്‍ കോളജിലെ എല്ലാ കുഴപ്പങ്ങള്‍ക്കും പിന്നില്‍ എസ് എഫ് ഐ ആണെന്നാണ് പ്രിന്‍സിപ്പാള്‍ പറയുന്നത്.

മെയ് മാസം സര്‍വീസില്‍നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പാളിന് മറ്റ് അധ്യാപകര്‍ ഒരുക്കിയ യാത്രയയപ്പ് പരിപാടിക്ക് പിന്നാലെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here