യു പിയില്‍ പോലീസുമായുള്ള ഏറ്റ് മുട്ടലില്‍ രണ്ട് കുറ്റവാളികള്‍ കൊല്ലപ്പെട്ടു

Posted on: March 25, 2018 12:01 pm | Last updated: March 25, 2018 at 5:16 pm

ലക്്നോ: യു പിയിലെ നോയിഡയിലും സഹാരണ്‍പൂരിലുമായി കഴിഞ്ഞ 24 മണിക്കൂറിനിടെ പോലീസ് നടത്തിയ ഏറ്റ്മുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ക്രിമിനലുകളായ അഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കൊലക്കേസ് പ്രതി ശ്രാവണ്‍ ചൗധരിയാണ് കൊല്ലപ്പെട്ടവരിലൊരാള്‍.

ഇന്ന് രാവിലെ നോയിഡയില്‍ നടന്ന ഏറ്റ്മുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് അരലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ഇയാളില്‍നിന്നും എ കെ 47 തോക്കും മറ്റൊരു തോക്കും പോലീസ് പിടിച്ചെടുത്തു.

അസ്ഹാന്‍ എന്ന മറ്റൊരു ക്രിമിനലാണ് സഹാരണ്‍പുരില്‍ കൊല്ലപ്പെട്ടത്. പണമടങ്ങിയ ബേഗുമായി ബൈക്കിലെത്തിയ ഇയാളെ പോലീസ് വെടിവെച്ചിടുകയായിരുന്നു. പരുക്കേറ്റ ഇയാളെ ആശുപ്ത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗാസിയാബാദിലും മുസാഫര്‍ നഗറിലുമുണ്ടായ ഏറ്റ് മുട്ടലിലാണ് അഞ്ച് പേര്‍ക്ക് പരുക്കേറ്റത