കാര്‍ഷിക വായ്പ എഴുതിത്തള്ളാന്‍ ബിജെപിക്ക് നട്ടെല്ലില്ല: സിദ്ധരാമയ്യ

Posted on: March 22, 2018 3:05 pm | Last updated: March 22, 2018 at 8:13 pm

ബെംഗളുരു: തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കര്‍ണാടകയില്‍ ബിജെപിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്. കര്‍ഷകരുടെ വായ്പ എഴുതിത്തള്ളമെന്ന് കേന്ദ്രത്തോട് പറയാന്‍ നട്ടെല്ലില്ലാത്തവരാണ് സംസ്ഥാനത്തെ ബിജെപിക്കാരെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ചില വ്യവസായികളുടെ ലക്ഷക്കണക്കിന് കോടി രൂപയാണ് കേന്ദ്രം എഴുതിത്തള്ളിയത്. എന്നാല്‍, കര്‍ഷകര്‍ക്കു ചെറിയൊരു ആശ്വാസം പോലും നല്‍കിയുമില്ല. കര്‍ഷകരുടെ വായ്പ എഴുതിത്തള്ളണമെന്ന്് കേന്ദ്രത്തോട് പറയാന്‍ സംസ്ഥാനത്തെ ബിജെപിക്കാര്‍ക്ക് നട്ടെല്ലില്ല. പകരം ട്വിറ്ററിലൂടെ അക്കൗണ്ടന്‍സി പാഠങ്ങള്‍ പഠിപ്പിക്കുകയാണ്. ജനം വിഡ്ഢികളല്ലെന്നും സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞദിവസം സംസ്ഥാന പര്യടനത്തിനിടെ രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാറിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.