Connect with us

Gulf

മധ്യ പൗരസ്ത്യദേശത്ത് വിദേശികള്‍ക്ക് ജീവിക്കാന്‍ മികച്ച നഗരം ദുബൈ

Published

|

Last Updated

ദുബൈ: വിദേശികള്‍ക്ക് താമസ സൗകര്യത്തിനും തൊഴില്‍ സാതന്ത്ര്യത്തിനും മധ്യ പൗരസ്ത്യ-ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ദുബൈ നഗരം ഏറ്റവും മികച്ചതെന്ന് സര്‍വേ റിപ്പോര്‍ട്ട്.

മെര്‍സെര്‍ 20-ാമത് ക്വാളിറ്റി ഓഫ് ലിവിങ് സര്‍വേയിലാണ് ഈ റിപോര്‍ട്ട് ഉള്ളത്. ഉന്നതമായ ജീവിത നിലവാരം പുലര്‍ത്തുന്നതില്‍ ദുബൈ നഗരം ആഗോള തലത്തില്‍ 74-ാം റാങ്കാണ് നിലനിര്‍ത്തിയിട്ടുള്ളത്. മധ്യ പൗരസ്ത്യ-ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഇത് ആറാം തവണയാണ് മികച്ച നഗരമെന്ന നിലയില്‍ ദുബൈ സ്ഥാനം നിലനിര്‍ത്തുന്നത്.

അന്താരാഷ്ട്ര തലത്തില്‍ തൊഴിലാളികളെ വികേന്ദ്രികരിക്കുന്നതിന് ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ഏറെ ഫലം ചെയ്യുന്നതും ആഗോള തലത്തില്‍ മികച്ചതുമായ സര്‍വേകളിലൊന്നാണ് ക്വാളിറ്റി ഓഫ് ലിവിങ് സര്‍വേ. വിയന്നയാണ് സര്‍വേയില്‍ ഒന്നാം സ്ഥാനത്തുള്ളത്.
സൂറിക്ക് രണ്ടാം സ്ഥാനത്തും ഓക്ലാന്‍ഡ്, മ്യൂണിക് എന്നിവ മൂന്നാം സ്ഥാനവും നിലനിര്‍ത്തി. മധ്യ പൗരസ്ത്യ ദേശത്തു നിന്ന് ദുബൈയെ കൂടാതെ അബുദാബി മികച്ചവയിലും ഡമാസ്‌കസ്, സന, ബാഗ്ദാദ് എന്നിവ താഴ്ന്ന ജീവിത നിലവാരം പുലര്‍ത്തുന്ന നഗരങ്ങളായും സര്‍വേയില്‍ ഇടം നേടിയിട്ടുണ്ട്.

സമൃദ്ധമായ കുടിവെള്ള ലഭ്യത, ഉന്നതമായ ആരോഗ്യ പരിചരണ സംവിധാങ്ങള്‍, മികച്ച കാലാവസ്ഥയും കാര്യക്ഷമമായ മാലിന്യ സംസ്‌കരണ പദ്ധതികള്‍ തുടങ്ങിയവ വിദേശികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതില്‍ അതി പ്രധാനമായ പങ്ക് വഹിക്കുന്നുണ്ടെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നുണ്ട്. മികച്ച രീതിയിലുള്ള ജീവിതാന്തരീക്ഷം നില നിര്‍ത്തുന്ന നഗരങ്ങളിലേക്ക് കൂടുതല്‍ ബഹുരാഷ്ട്ര കമ്പനികളുടെ സാന്നിധ്യവും, കൂടുതല്‍ വിദേശ നിക്ഷേപവും ആകര്‍ഷിക്കാന്‍ കഴിയുന്നതിനോടൊപ്പം കൂടുതല്‍ വൈദഗ്ധ്യമുള്ള തൊഴില്‍ ശക്തിയുടെ പിന്‍ബലവും ദുബൈക്ക് നേടിയെടുക്കാന്‍ കഴിയുമെന്ന് സര്‍വേ ചൂണ്ടിക്കാട്ടി.

Latest