വയല്‍ക്കിളി സമരത്തെ തള്ളിപ്പറഞ്ഞ് മന്ത്രി ജി സുധാകരന്‍

Posted on: March 20, 2018 10:30 am | Last updated: March 20, 2018 at 1:18 pm

തിരുവനന്തപുരം: കണ്ണൂര്‍ കീഴാറ്റൂരില്‍ വയലിലൂടെ ദേശീയപാത ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെ സമരം നടത്തുന്ന സംഘടനയായ വയല്‍ക്കിളികള്‍ക്കെതിരെ മന്ത്രി ജി സുധാകരന്റെ രൂക്ഷ വിമര്‍ശം. സമരം നടത്തുന്നവര്‍ വയല്‍ക്കിളികളെല്ലനും കഴുകന്‍മാരാണെന്നും മന്ത്രി പറഞ്ഞു. ജീവിതത്തില്‍ ഒരിക്കല്‍ പോലും പാടത്തു പോകാത്തവരാണ് സമരം നടത്തുന്നത്. വികസന വിരുദ്ധന്‍മാര്‍ മാരീച വേഷം പൂണ്ടുവരികയാണെന്നും മന്ത്രി ആരോപിച്ചു.

ബൈപ്പാസിനെതിരെ വയലില്‍ രാപ്പകല്‍ കാവല്‍ കിടന്നാണ് വയല്‍ക്കിളികള്‍ സമരം ചെയ്യുന്നത്. സമരക്കാരെ കഴിഞ്ഞ ദിവസം പോലീസ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഇതിന് പിന്നാലെ സമരപ്പന്തല്‍ അഗ്നിക്കിരയാക്കിയിരുന്നു. സി പി എമ്മാണ് ഇതിന് പിന്നിലെന്ന് സമരക്കാര്‍ ആരോപിച്ചിരുന്നു. ഹൈവേ ഒഴിവാക്കി വയലിലൂടെ ബൈപ്പാസ് നിര്‍മിക്കുന്നതിന് പിറകില്‍ റിയല്‍ എസ്‌റ്റേറ്റ് താല്‍പര്യങ്ങളാണെന്ന് വയല്‍ക്കിളികള്‍ കുറ്റപ്പെടുത്തുന്നു.