കേന്ദ്രത്തിന്റെ പാക് നയം ദുരന്തമെന്ന് കോണ്‍ഗ്രസ്

Posted on: March 18, 2018 12:23 pm | Last updated: March 18, 2018 at 3:52 pm

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ പാക്കിസ്ഥാന്‍ നയം ദുരന്തമെന്ന് കോണ്‍ഗ്രസിന്റെ വിദേശകാര്യ പ്രമേയം. ആനന്ദ് ശര്‍മ കോണ്‍ഗ്രസ് പ്ലീനറി യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ഇക്കാര്യം പറയുന്നത്.

പാക്ക് നയത്തില്‍ വ്യക്തതയില്ലെന്നും അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം മോശം അവസ്ഥയിലാണെന്നും പ്രമേയം പറയുന്നു. സ്വന്തം താല്‍പര്യത്തിനനുസ്യതമായാണ് മോദി വിദേശ നയം രൂപീകരിക്കുന്നത്. ബംഗഌദേശുമായും ചൈനയുമായും ഉണ്ടായിരുന്ന നല്ല ബന്ധം ഇല്ലാതാക്കിയെന്നും പ്രമേയം ആരോപിക്കുന്നു.